മത്തി ഫ്രൈ ഇനി വേറെ ലെവൽ !! തയ്യാറാക്കാം ‘കരി മൊരി പൊരി മത്തി’ നല്ല മൊരിഞ്ഞ ചൂട് മത്തി ഫ്രൈ ചോറിന്റെയും കപ്പയുടെയും കൂടെ കഴിക്കാൻ ഇഷ്ടമില്ലാത്ത മലയാളികൾ ചുരുക്കം. ഇത്തവണ മത്തി ഫ്രൈ ഒരു പുത്തൻ രുചിയിൽ തയ്യാറാക്കാം.
ചേരുവകൾ :
മത്തി – 6 എണ്ണം ( മുഴുവനായി കഴുകി വൃത്തിയാക്കിയത് )
മഞ്ഞൾപൊടി – 1 ടീസ്പൂൺ
മുളകുപൊടി – 2 ടേബിൾ സ്പൂൺ
കോൺ ഫ്ലോർ – 2 ടേബിൾ സ്പൂൺ
കറിവേപ്പില – 4 തണ്ട്
വെളുത്തുള്ളി – 6 അല്ലി
ഉപ്പ് – ആവശ്യത്തിന്
പാകം ചെയുന്ന വിധം :
കഴുകി വൃത്തിയാക്കിയ മത്തി കത്തി കൊണ്ട് നന്നായി വരയുക. ഒരു പാത്രത്തിൽ മുളകുപൊടി, മഞ്ഞൾപ്പൊടി കോൺ ഫ്ലോർ ഉപ്പ് എന്നിവ അല്പാല്പം വെള്ളം ചേർത്ത് കുഴമ്പ് രൂപത്തിലാക്കുക. മത്തിയിലേക്ക് നന്നായി പുരട്ടി മാറ്റി വെക്കുക. പാനിൽ അല്പം വെളിച്ചെണ്ണ വെച്ച് ചൂടാകുമ്പോൾ കറിവേപ്പിലയും ഞുറുക്കിയ വെളുത്തുള്ളിയും മൂപ്പിക്കുക. അതിലേക്ക് മസാല പുരട്ടിയ മത്തി ഇട്ടു ഇരു വശവും മൊരിയുന്ന രീതിയിൽ പൊരിച്ചു കോരുക. മൂപ്പിച്ച കറിവേപ്പില ചേർത്ത് അലങ്കരിക്കുക. ചൂടോടെ ‘കരി മൊരി പൊരി മത്തി’ ചോറിന്റെയോ കപ്പയുടെ കൂടെയോ കഴിക്കാം !!